തൃശ്ശൂർ: എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി പ്രവർത്തകൻ വി വി വിജീഷിനെ പ്രാഥമിക അംഗത്വത്തിൽ ബിജെപി സസ്പെൻഡ് ചെയ്തു.
ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നായിരുന്നു ഹർജിയിലെ വാദം.
കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ. ദേശീയ അന്വേഷണ ഏജൻസികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ ഹർജി നൽകിയതെന്നാണ് വിവരം. വിജീഷിനെ തള്ളി ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതിൽ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്