മ്യാന്‍മറിലേക്കുള്ള ഇന്ത്യയുടെ സഹായ ദൗത്യത്തിന്റെ പേരിന് പിന്നില്‍

APRIL 1, 2025, 2:18 PM

ഭൂകമ്പത്തില്‍ തകര്‍ന്ന ഇന്ത്യയുടെ അയല്‍ രാജ്യമായ മ്യാന്‍മാറിനെ സഹായിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച സഹായദൗത്യമാണ് ഓപ്പറേഷന്‍ ബ്രഹ്മ. ഓപ്പറേഷന്‍ ബ്രഹ്മയുടെ ഭാഗമായി, 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി  ഹിന്‍ഡണ്‍ വ്യോമസേനാ വിമാന  താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം  മ്യാന്‍മറിലെ യാങ്കോണിലെത്തി. മ്യാന്‍മറിലെ ഇന്ത്യന്‍ അംബാസഡര്‍ ദുരിതാശ്വാസ വസ്തുക്കള്‍ യാങ്കോണ്‍ മുഖ്യമന്ത്രിക്ക് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിക്കുകയും ചെയ്തു.

മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേറെ പേര്‍ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വിദേശ രാജ്യങ്ങളാണ് ഇതിനോടകം തന്നെ മ്യാന്‍മറിന് സഹായ ഹസ്തവുമായെത്തിയത്.

ആദ്യ വിമാനത്തിന് പിന്നാലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തകര്‍, ഉപകരണങ്ങള്‍, നായ്ക്കള്‍ എന്നിവയുമായി രണ്ട് വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ ബ്രഹ്മയുടെ ഭാഗമായി ഇന്ത്യ വ്യോമസേനയുടെ രണ്ട് സി 17 ഗ്ലോബ്മാസ്റ്റര്‍, മൂന്ന് സി 130 ജെ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. മ്യാന്‍മറിലെ ഭൂകമ്പബാധിതര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഫീല്‍ഡ് ആശുപത്രിയുമായി രണ്ട് സി 17 വിമാനങ്ങളും മ്യാന്‍മറിലെത്തി.

ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ മ്യാന്‍മറിനെ പുനര്‍നിര്‍മ്മിക്കുന്നതായി മ്യാന്‍മര്‍ സര്‍ക്കാരിനും ജനതയ്ക്കും ഇന്ത്യ നീട്ടുന്ന സഹായ ഹസ്തതത്തിന് സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവിന്റെ പേരാണ് നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മാനുഷിക സഹായ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ (എച്ച്എഡിആര്‍) വിമാനം വഴി എത്തിക്കുന്നതിന് പുറമേ, ആഗ്രയില്‍ നിന്നുള്ള 118 അംഗങ്ങളുള്ള ഒരു ഫീല്‍ഡ് ആശുപത്രിയും ശനിയാഴ്ച വൈകുന്നേരം പുറപ്പെട്ടു.

മ്യാന്‍മറിന് സഹായം നല്‍കുന്നതിനായി ശക്തമായ കോണ്‍ക്രീറ്റ് കട്ടറുകള്‍, ഡ്രില്‍ മെഷീനുകള്‍, ചുറ്റികകള്‍, പ്ലാസ്മ കട്ടിംഗ് മെഷീനുകള്‍ തുടങ്ങിയ ഭൂകമ്പ രക്ഷാ ഉപകരണങ്ങളുമായി ഓപ്പറേഷന്‍ ബ്രഹ്മയുടെ കീഴില്‍ ഫെഡറല്‍ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.ഡല്‍ഹിക്കടുത്ത് ഗാസിയാബാദ് ആസ്ഥാനമായുള്ള എട്ടാമത് എന്‍ഡിആര്‍എഫ് ബറ്റാലിയനിലെ കമാന്‍ഡന്റ് പി കെ തിവാരിയാണ് അര്‍ബന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (യുഎസ്എആര്‍) ടീമിനെ നയിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam