തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി.
ഹോസ്റ്റൽ മുറിയിൽ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടർന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്സൈസ് സംഘം വിദ്യാർത്ഥികളെ കാണിച്ചിരുന്നു.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.
70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് പിടികൂടിയ മുറിയിൽ ആളുണ്ടായിരുന്നില്ല. മുറികളിലെ പരിശോധന എക്സൈസ് സംഘം പൂർത്തിയാക്കി. മറ്റൊന്നും എക്സൈസ് സംഘം കണ്ടെത്തിയിട്ടില്ല. 12.30ഓടെ പരിശോധന പൂർത്തിയാക്കി എക്സൈസ് സംഘം മടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്