ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. നിലവില്‍ ചൈനയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നിലായിപ്പോയെങ്കിലും ദീര്‍ഘകാലം ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യക്കാരില്‍ ഒന്നാമതുമതായിരുന്നു ഈ ആഫ്രിക്കന്‍ രാജ്യം. സ്വര്‍ണ്ണ നഗരം എന്ന് അറിയപ്പെടുന്ന ജോഹന്നാസ്ബര്‍ഗാണ് ദക്ഷിണാഫ്രിക്കയുടെ സ്വര്‍ണ ഖനനത്തിന്റെ പ്രധാന കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഖനി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം കൂടിയാണ് ദക്ഷിണാഫ്രിക്ക.
1886 ല്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതോടെയാണ് ജോഹന്നാസ്ബര്‍ഗ് നഗരം സ്ഥാപിതമാവുന്നത്. 1970 ന് ശേഷം സ്വര്‍ണ്ണ ഖനനം കൂടുതല്‍ സജീവമായി. ഇത് നഗരത്തിന്റെ വളര്‍ച്ചയിലേക്കും ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉത്പാദക രാജ്യമായി ദക്ഷിണാഫ്രിക്ക മാറുന്നതിനും ഇടയാക്കി. 1970 ന് ശേഷം മാത്രം ജോഹന്നാസ് ബര്‍ഗിലെ ഖനികളില്‍ നിന്നും ഉത്പാദിപ്പിച്ചത് ഏകദേശം 40000 ടണ്ണിലേറെ സ്വര്‍ണ്ണമാണ്. ഇതില്‍ അധികവും വിറ്റഴിച്ചതാകട്ടെ യുഎഇ പോലുള്ള വിപണികളിലൂടേയും. ദീര്‍ഘകാലം യുഎഇയുടെ സ്വര്‍ണ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുമായിരുന്നു ദക്ഷിണാഫ്രിക്ക.
ഉപരിതലത്തിന് മുകളിലുള്ള മൊത്തം സ്വര്‍ണ്ണത്തിന്റെ ഏകദേശം 22 ശതമാനം മാത്രമാണ് ഇതുവരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ളുവെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ നഗരം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അടക്കം വലിയ തോതില്‍ സ്വര്‍ണ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തല്‍. നഗരം പൊളിച്ച് ഖനനം ആരംഭിച്ചാല്‍ ഇവിടെ നിന്നുള്ള സ്വര്‍ണം കൂടി വിപണിയിലേക്ക് എത്തിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും. അത് അത്ര എളുപ്പമല്ലെങ്കിലും തുരങ്കങ്ങള്‍ വഴിയുള്ള ഖനനം ശക്തമാണ്.
ജോഹന്നാസ് ബര്‍ഗിലെ സൗത്ത് ഡീപ്പ് ഖനിയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയായി കണക്കാക്കപ്പെടുന്നത്. വിറ്റ്വാട്ടര്‍സ്രാന്‍ഡ് ബേസിനിന്റെ ഹൃദയഭാഗത്ത് ഉപരിതലത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ താഴെയായി വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏഴാമത്തെ ആഴമേറിയ ഖനി കൂടിയാണിത്. 2000 വരെ വെസ്റ്റേണ്‍ ഏരിയാസ് ഗോള്‍ഡ് മൈന്‍ എന്നറിയപ്പെട്ടിരുന്ന ഇവിടെ നിന്നും 1961 ലാണ് ആദ്യത്തെ സ്വര്‍ണ്ണം ഖനനം ചെയ്യപ്പെടുന്നത്. 2092 വരെ ഖനനം ചെയ്യാനുള്ള സ്വര്‍ണം സൗത്ത് ഡീപ്പിന്റെ ഖനിയിലുണ്ടെന്നാണ് കണക്കാക്കുന്നത്.
ജോഹന്നാസ്ബര്‍ഗില്‍ നിന്ന് 28 മൈല്‍ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ ഖനി, സൗത്ത് ഷാഫ്റ്റ് കോംപ്ലക്‌സ്, ട്വിന്‍ ഷാഫ്റ്റ് കോംപ്ലക്‌സ് എന്നറിയപ്പെടുന്ന രണ്ട് ഷാഫ്റ്റ് സംവിധാനങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം തന്നെ 1980 നും 2018 നും ഇടയില്‍ രാജ്യത്ത് സ്വര്‍ണ്ണ ഉല്‍പാദനം 85 ശതമാനം കുറഞ്ഞിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഭൂപ്രകൃതിയില്‍ ഏകദേശം 6000 ഉപേക്ഷിക്കപ്പെട്ട ഖനികളാണുള്ളത്.
അതേസമയം, സ്വര്‍ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ നിലവില്‍ ഏറ്റവും സമ്പന്നമായ രാജ്യം ഓസ്‌ട്രേലിയ ആണെന്നാണ് കണക്കുകള്‍ പറയുന്നത്. 2023 ല്‍ രാജ്യത്ത് 12000 ടണ്‍ സ്വര്‍ണമാണ് ഓസ്‌ട്രേലിയ ഉത്പാദിപ്പിച്ചത്. രാജ്യത്തിന്റെ കയറ്റുമതിയുടെ 50 ശതമാനവും സ്വര്‍ണമാണ്. 2010 മുതല്‍ യൂറോപ്പിലെ ഏറ്റവും വലിയ സ്വര്‍ണ വിതരണക്കാരായ റഷ്യ 2023 ല്‍ മാത്രം 11,100 ടണ്‍ സ്വര്‍ണമാണ് ഉത്പാദിപ്പിച്ചത്. 2023 ല്‍ 3000 ടണ്‍ സ്വര്‍ണം ഖനനം ചെയ്ത അമേരിക്കയിലെ പ്രധാന ഖനികള്‍ സ്ഥിതി ചെയ്യുന്നത് നെവാഡ, കൊളറാഡോ എന്നിവിടങ്ങളിലാണ്.
പഴയ പ്രതാപം ഇല്ലെങ്കിലും ഇക്കാലയളവില്‍ 5000 ടണ്‍ സ്വര്‍ണം ദക്ഷിണാഫ്രിക്ക ഉത്പാദിപ്പിച്ചിട്ടുണ്ട്. ഏഷ്യയിലെ പ്രധാന സ്വര്‍ണ ഉത്പാദകരായ ചൈന 2023 ല്‍ 3000 ടണ്‍ സ്വര്‍ണമാണ് ഖനനം ചെയ്തത്. യഥാക്രമം 2600 ടണ്‍, 2400 ടണ്‍ സ്വര്‍ണ ഉത്പാദനവുമായി ഇന്തോനേഷ്യയും ബ്രസീലും തൊട്ടുപിന്നാലെയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്