ചങ്ങനാശേരി: മലയോര മേഖലയിലെ ജനങ്ങള്‍ ധാരാളമായി ആശ്രയിച്ചിരുന്ന ചങ്ങനാശേരി-മണിമല സ്റ്റേ സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് സമയത്ത് സ്റ്റേ സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. നിരന്തര ശ്രമത്തിനൊടുവിലാണ് ആശ്വാസമായി സര്‍വീസ് ആരംഭിച്ചത്.
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി അന്ന് തന്നെ മണിമലയില്‍ സ്റ്റേ ചെയ്യാനുള്ള സജ്ജീകരണം ക്രമീകരിച്ചു നല്‍കിയാല്‍ ഉടന്‍ സര്‍വീസ് തുടങ്ങും എന്ന് അറിയിച്ചിരുന്നു. മണിമലയിലെ സ്റ്റേ ശരിയായത്തിന്റെ അടുത്ത ദിവസം തന്നെ ബസ് സര്‍വീസ് അനുവദിക്കുകയും ചെയ്തു.
നാളെ പൂര്‍ണമായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അടച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. അതിന് തൊട്ടു മുമ്പ് തന്നെ ചങ്ങനാശേരിയില്‍ നിന്നും ചങ്ങനാശേര-മണിമല സ്റ്റേ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നുവെന്ന് അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ വ്യക്തമാക്കി.
സ്റ്റേ സര്‍വീസിന്റെ സമയക്രമം ചുവടെ:
എല്ലാ ദിവസവും രാത്രി 9:45 ന് ചങ്ങനാശേരിയില്‍ നിന്ന് ആരംഭിച്ച് രാത്രി 11 ന് മണിമലയില്‍ എത്തിച്ചേരും. പിറ്റേന്ന് രാവിലെ 04:40 ന് മണിമലയില്‍ നിന്നും ആരംഭിച്ച് രാവിലെ 5:55ന് ചങ്ങനാശേരിയില്‍ എത്തിച്ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്