പുന്നയൂർക്കുളം: ആൽത്തറ രാമരാജ വിദ്യാലയത്തിലെ 135-ാം വാർഷികാഘോഷത്തിന്റെ ഭാഗമായ, സുവനീർ 'വസന്തം' മാനേജർ ടി.പി. ഉണ്ണി സുവനീർ കമ്മിറ്റി ചെയർ പേഴ്സൺ നസ്ല എന്നിവർ ചേർന്ന് സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനു നൽകി പ്രകാശനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വിനികുമാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.ജി. കൺവീനർ പി.രാമദാസ്, വിനോദിനി അമ്മ ട്രസ്റ്റ് സെക്രട്ടറി കെ.എം. പ്രകാശൻ, അനീഷ് മാസ്റ്റർ, സ്കൂൾ ലീഡർ വി.പി. ആദിനാഥ് എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ എം. രാജീവ് സ്വാഗതവും സുവനീർ കമ്മിറ്റി കൺവീനർ എം. പി. ശിഹാബുദ്ദൻ നന്ദിയും പറഞ്ഞു. ശ്രുതി വിജയൻ, സിജോ, ദിവ്യ, ശരണ്യ, മിനി, ഷിജി, അമൃത എന്നിവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്