'ഹിസ്ബുള്ള വലിയ തെറ്റ് ചെയ്തു, വൻ വില നല്‍കേണ്ടി വരും' വധശ്രമത്തിന് പിന്നാലെ നെതന്യാഹു

OCTOBER 20, 2024, 8:47 AM

ടെൽ അവീവ്: തന്നെ വധിക്കാൻ ലക്ഷ്യമിട്ട്  ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ  മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

തനിക്കും ഭാര്യയ്ക്കും നേരെയുണ്ടായ വധശ്രമം ഗുരുതരമായ തെറ്റാണെന്നും ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് വലിയ വില നൽകേണ്ടിവരുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേൽ നഗരമായ സിസേറിയയിലെ തൻ്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്.

"എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴല്‍ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. ശസ്ത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിന് ന്യായമായുള്ള യുദ്ധത്തില്‍ നിന്ന് എന്നെയോ ഇസ്രായേല്‍ ഭരണകൂടത്തെയോ ഈ ഡ്രോണ്‍ ആക്രമണം തടയില്ല. ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നല്‍കേണ്ടി വരും."- ബെഞ്ചമിൻ നെതന്യാഹു കുറിച്ചു.

vachakam
vachakam
vachakam

ഭീകരരെയും അവരെ അയക്കുന്നവരെയും ഇല്ലാതാക്കുന്നത് ഇസ്രായേൽ തുടരും. ഗാസയിൽ നിന്ന് ബന്ദികളെ അവരുടെ വീടുകളിലേക്ക് ഇസ്രായേൽ തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ, ഹിസ്ബുള്ള, ഹമാസ്, യെമനിലെ ഹൂത്തികൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം തീവ്രവാദം അവസാനിപ്പിക്കുന്നതിൽ ഇസ്രായേൽ മുൻപന്തിയിലായിരിക്കുമെന്ന് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam