ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു

OCTOBER 20, 2024, 10:31 PM

മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്‌സ് സഭയുടെ മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്‌സ് സഭാ അംഗങ്ങൾക്കായും കായിക പ്രേമികൾക്കായും നിർമ്മിച്ച ക്രിക്കറ്റ് കോർട്ട് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഡാളസ് റീജിയൺ ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ഞായറാഴ്ച (ഒക്ടോ. 20) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രസ്തുത ഗ്രൗണ്ടിൽ ആതിഥേയരായ സെന്റ പോൾസ്  യുവജനപ്രസ്ഥാനം ഇർവിങ് സെന്റ് ജോർജ് യുവജനപ്രസ്ഥാനവുമായി ഏറ്റുമുട്ടും.


vachakam
vachakam
vachakam

ആവേശകരമായ മത്സരങ്ങളിൽ സെന്റ് തോമസ്, സെന്റ് ഗ്രിഗോറിയോസ്, സെന്റ് മേരിസ് വലിയപള്ളി, സെന്റ് മേരിസ് കരോൾട്ടൻ എന്നീ ടീമുകൾ പങ്കെടുത്തിരുന്നു. ടൂർണമെന്റ് വിജയത്തിനായി യുവജനപ്രസ്ഥാന റീജണൽ വൈസ് പ്രസിഡന്റ് വെരി റവ രാജു ദാനിയേൽ കോർഎപ്പിസ്‌കോപ്പ, സെക്രട്ടറി എബി ജോൺ, ട്രഷറർ ലെനിൻ ജേക്കബ്, കമ്മറ്റി അംഗങ്ങളായ ഷിജോ മഠത്തിൽ, ലൈബി സാമുവേൽ എന്നിവർ പ്രവർത്തിച്ചുവരുന്നു. ആവേശകരമായ ഫൈനൽ കളിക്കാൻ നിങ്ങൾ ഏവരെയും സെന്റ് പോൾസ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam