ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രശേഖർ ബവൻകുലെയ്ക്കും ടിക്കറ്റ്: മഹാരാഷ്ട്രയിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ട് ബിജെപി

OCTOBER 20, 2024, 6:23 PM

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കി ബിജെപി. 99 സ്ഥാനാർഥികളടങ്ങിയവരുടെ പട്ടികയാണ് പുറത്തു വിട്ടത്.

ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നും ബവൻകുലെ കാംതിയിൽ നിന്നുമാണ് മത്സരിക്കുക.

ഘട്‌കോപ്പർ വെസ്റ്റിൽ നിന്നും രാം കദം, ചിക്ലിയിൽ നിന്നും ശ്വേത മഹാലെ പാട്ടീൽ, ഭോക്കറിൽ നിന്നും ശ്രീജയ അശോക് ചവാൻ, കങ്കാവ്‌ലിയിൽ നിന്നും നിതീഷ് റാണെ എന്നീ മറ്റ് പ്രമുഖ നേതാക്കളും മത്സര രംഗത്തുണ്ട്.

vachakam
vachakam
vachakam

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 ന് ഒറ്റഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. നവംബർ 23നാണ് വോട്ടെണ്ണൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam