ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ച് ഇസ്രയേൽ; 3 കമാൻഡർമാരെ വധിച്ചു 

OCTOBER 20, 2024, 6:37 PM

ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ ആസ്ഥാനത്ത്  ആക്രമണം നടത്തി ഇസ്രായേൽ സൈന്യം. ലെബനൻ തലസ്ഥാനമായ ഹിസ്ബുല്ലയുടെ ആസ്ഥാനവും ഭൂഗർഭ ആയുധ നിർമാണ കേന്ദ്രവും ഇസ്രായേൽ സൈന്യം ആക്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം ആക്രമിച്ചിരുന്നു.ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. 

ഹിസ്ബുള്ളയുടെ സതേൺ കമാൻഡിലെ ഉയർന്ന കമാൻഡർ അൽഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷൻ വിദഗ്ധൻ റദ്ജ അബ്ബാസ് അവ്ച്ചെ, ഹിസ്ബുള്ള തന്ത്രപ്രധാനമാായ ആയുധങ്ങൾ വികസിപ്പിക്കുന്നതിൻ്റെ മേൽനോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി സൈന്യത്തിൻ്റെ അവകാശവാദം. 

vachakam
vachakam
vachakam

തെക്കൻ ബെയ്റൂത്തിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയയിലെ ഹാരെത്ത് ഹ്രീക്കിലും ഹദാാത്തിലും ഞായറാഴ്ച രാവിലെ ഇസ്രയേൽ ആക്രമണം നടത്തിയതായി ലെബനീസ് സർക്കാർ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam