മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും: ടിപി രാമകൃഷ്ണൻ

APRIL 10, 2026, 12:53 AM

കോഴിക്കോട് : സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരമുണ്ടായില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. 

സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകും. എത്ര സീറ്റ് ലഭിക്കുമെന്ന് പറയാൻ കഴിയില്ല, ന്യൂന പക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ലെന്ന് ഉറപ്പാണ്. ഇത്തവണ ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അത് ആർക്കാകും ഗുണകരമാകുകയെന്നത് ഇപ്പോൾ പറയാൻ കഴിയില്ല. 

  ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് ജനങ്ങൾ പൊതുവിൽ സ്വീകരിച്ചത്. യുഡിഎഫ് തുടർച്ചയായി കളവ് പ്രചരിപ്പിച്ചു.

vachakam
vachakam
vachakam

സോഷ്യൽ മീഡിയയിലൂടെ സ്ഥാനാർത്ഥികളെ വ്യക്തി അധിക്ഷേപം നടത്താൻ ശ്രമം നടന്നു. പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർഥ്യമാണ്. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കി.

 എസ്ഡിപിഐയും ഇടതുമുന്നണിയും തമ്മിൽ ഈ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയില്ല. മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുമെന്നും തിരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam