കാസർഗോഡ് വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി 

APRIL 8, 2026, 8:02 PM

കാസർഗോഡ്:  വീണ്ടും വോട്ടിന് നോട്ട്!  വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്. 

നായന്മാർമൂലയിൽ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ്റെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്‌റഫ്‌ കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എൽഡിഎഫ് പ്രവർത്തകർ.

സംഭവത്തെ തുടർന്ന് കൂടുതൽ എൽഡിഎഫ് പ്രവർത്തകർ സംഭവ സ്ഥലത്തെത്തുകയും യുഡിഎഫുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

vachakam
vachakam
vachakam

നഗര പ്രദേശങ്ങളിൽ ഇത്തരത്തിൽ പണം നൽകി യുഡിഎഫ് വോട്ട് നേടാൻ ശ്രമം നടത്തുന്നുണ്ടെന്നും എൽഡിഎഫ് ആരോപിച്ചു.

കോട്ടയം പൂഞ്ഞാറിലും പണം നൽകി വോട്ട് പിടിക്കാൻ ശ്രമം നടന്നു. ഇരാറ്റുപേട്ട മുൻസിപ്പാലിറ്റി മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ ഷാജി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam