കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസും ജയിലിന് പുറത്തേക്ക്.
കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി ഇന്ന് (ഏപ്രിൽ 13) പരിഗണിക്കും.
ശങ്കർദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരാകും. കേസിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ശബരിമല സ്വർണ കേസിൽ ആകെയുള്ള 13 പ്രതികളിൽ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അതിൽ ഒമ്പത് പേർക്ക് റിമാൻഡ് 90 ദിവസം പൂർത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
