കൊച്ചി-തൂത്തുക്കുടി എൽ.എൻ.ജി പൈപ്പ്‌ലൈൻ: കായംകുളം താപനിലയം വീണ്ടും പ്രവർത്തനസജ്ജമായേക്കും

SEPTEMBER 24, 2026, 10:14 PM

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) 424.65 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി ദ്രവീകൃത പ്രകൃതിവാതക (LNG) വിതരണ പദ്ധതിക്ക് അനുമതി ലഭിച്ചതോടെ കായംകുളം എൻ.ടി.പി.സി താപനിലയം വീണ്ടും സജീവമാകാൻ വഴി തുറക്കുന്നു.

വാതക ലഭ്യത ഉറപ്പാകുന്നതോടെ 2,400 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കായംകുളത്ത് സജ്ജമാകും. ഇവിടെ നിർമ്മിക്കുന്ന വൈദ്യുതി പൂർണ്ണമായും സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കാനും കഴിയും. കൊട്ടാരക്കര വഴി കടന്നുപോകുന്ന പുതിയ വാതകക്കുഴലിൽ നിന്ന് 50 കിലോമീറ്റർ ദൈർഘ്യത്തിൽ കണക്ഷൻ പൈപ്പ്‌ലൈൻ സ്ഥാപിച്ചാൽ കായംകുളത്തേക്ക് എൽ.എൻ.ജി എത്തിക്കാൻ സാധിക്കും.

നാഫ്ത ഇന്ധനമായി ഉപയോഗിച്ചിരുന്ന 350 മെഗാവാട്ട് ശേഷിയുള്ള ഈ നിലയം, ഇന്ധനവില വർദ്ധനവ് മൂലം വൈദ്യുതി ഉൽപ്പാദനച്ചെലവ് യൂണിറ്റിന് 16 രൂപ വരെ ഉയർന്നതിനെ തുടർന്നാണ് രണ്ടായിരത്തി ഇരുപത്തൊന്ന് മാർച്ച് മുപ്പത്തൊന്നിന് അടച്ചുപൂട്ടിയത്.

vachakam
vachakam
vachakam

എന്നാൽ വിലക്കുറവുള്ള എൽ.എൻ.ജി ഇന്ധനമാക്കി മാറ്റുന്നതിനായി പത്തു വർഷം മുൻപ് തന്നെ 38 കോടി രൂപ മുടക്കി പ്ലാന്റിൽ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ എൻ.ടി.പി.സി പൂർത്തിയാക്കിയിരുന്നു. കൊച്ചിയിൽ നിന്ന് ഇന്ധനം എത്തിക്കാനുള്ള തടസ്സങ്ങളായിരുന്നു ഇതുവരെ പദ്ധതി നീണ്ടുപോകാൻ കാരണം.

അതേസമയം, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കണമെങ്കിൽ കുറഞ്ഞത് 25 വർഷത്തേക്കെങ്കിലും ദീർഘകാല എൽ.എൻ.ജി കരാറുകളിൽ ഒപ്പിടേണ്ടതുണ്ട്. നിലവിൽ ആഗോള വിപണിയിൽ എൽ.എൻ.ജി വില ഉയർന്നുനിൽക്കുന്നത് ചെറിയ വെല്ലുവിളിയാണെങ്കിലും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ എൻ.ടി.പി.സി തുടരുന്നുണ്ട്. നിലവിൽ കായംകുളം നിലയത്തിൽ നിന്ന് നിർമ്മിക്കുന്ന 92 മെഗാവാട്ട് സൗരവൈദ്യുതി യൂണിറ്റിന് രണ്ടര രൂപയിലധികം നിരക്കിൽ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam