തൃശൂർ: തൃശൂരിൽ ബിജെപിക്ക് എതിരെ വീണ്ടും വോട്ടിന് കിറ്റ് ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി കിറ്റുകൾ പിടിച്ചെടുത്തു.
കാച്ചേരിയിലെ അച്ചാർ കമ്പനിക്ക് അകത്ത് കിറ്റുകൾ കണ്ടെത്തി. വിതരണത്തിനായി ബിജെപി തയ്യാറാക്കിയ കിറ്റുകളാണെന്നാണ് ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അബിൻസിന്റെ സഹോദരന്റേതാണ് സ്ഥാപനം. തൃശൂരിൽ മൂന്നാം വട്ടമാണ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആരോപണമുയരുന്നത്. നേരത്തെ ഒളരി, വാടാനപ്പള്ളി എന്നിവിടങ്ങളിൽ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു.
നേരത്തെ വോട്ടർമാരെ ബിജെപി പ്രവർത്തകർ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും