കനത്ത ചൂടിൽ കേരളം വെന്തുരുകുന്നു: പാലക്കാട് 40 ഡി​ഗ്രി മറികടക്കാൻ സാധ്യത

APRIL 15, 2026, 8:31 PM

തിരുവനന്തപുരം: ഇന്നേവരെ അനുഭവിക്കാത്ത കനത്ത ചൂടിലൂടെയാണ് മലയാളികൾ കടന്നുപോകുന്നത്.  അതി തീവ്ര ചൂടിൽ വെന്തുരുകുകയാണ് കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. 

ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌ 39.2 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

ജില്ലയിൽ ഏപ്രിൽ 19 വരെ ചൂട് 40 ഡിഗ്രിയിലോ അതിൽ കവിയാനോ സാധ്യതയുണ്ട്. കൊല്ലത്ത് 39 ഡിഗ്രി താപനിലയും കോട്ടയത്തും കണ്ണൂരും 38 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

കനത്ത ചൂടിൽ നിർജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ധാരാളം വെള്ളം കുടിക്കുക, പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam