KAC/KCCC പിക്‌നിക്കും ഭാരത സ്വതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 15ന്, വുഡ്‌റിഡ്ജ് സണ്ണിടെയിൽ പാർക്കിൽ

JULY 22, 2026, 8:17 PM

ഷിക്കാഗോ: കേരളാ അസോസിയേഷനും കേരളാ കൾച്ചറൽ സെന്ററും  സംയുക്തമായി നടത്തി വരുന്ന ആനുവൽ ഫാമിലി പിക്‌നിക്കും ഭാരത സ്വതന്ത്ര്യ ദിനാഘോഷവും ഈ വർഷം ആഗസ്റ്റ് 15-ാം തീയതി വുഡ്‌റിഡ്ജ്  സണ്ണിടെയിൽ പാർക്കിൽ (6848 Woodward Ave Woodridge, IL 60517) വർദ്ധിച്ച ഉത്സാഹ ത്തോടെ നടത്തുന്നു.

രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് സമയം. പ്രഭാത ഭക്ഷണവും തുടർന്ന് ബാർബെക്യൂവും ഉണ്ടായിരിക്കും.

പ്രായഭേദമന്യേ ഏല്ലാവർക്കും ഒരുപകൽ പരസ്പരം കാണുന്നതിനും ആശയങ്ങൾ പങ്ക്  വെച്ച്  ആഘോഷിക്കുന്നതിനും, എല്ലാവിധ കായിക കലാക്രടനങ്ങളും ചെണ്ടമേള പ്രദർശനവും ഗാനസന്ധ്യയും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

ഫോട്ടോ ഷൂട്ട് , കാർഡ് ഗെയിംസ് തുടങ്ങിയവയും ഉണ്ടായിരിക്കും.
എല്ലാവരേയും ഈ ആഘോഷങ്ങളിലേക്ക് കെ.എ.സി/കെ.സി.സി.സി. ഭാരവാഹികൾ ക്ഷണിക്കുന്നു.

ഷിബു വെൺമണി ചെയർമാനായുള്ള കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. പരിപാടികളുടെ സുഗമമായ  നടത്തിപ്പിനുവേണ്ടി ഈ വർഷം എല്ലാവർക്കും Evite ഇൻവിറ്റേഷൻ അയക്കുന്നതതാണ്. എല്ലാവരിൽനിന്നും RSVP  പ്രതീഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഷിബു വെൺമണി (224-419-1311), ആന്റോ കവലക്കൽ (630-666-7310) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക ജോർജ് കുര്യാക്കോസ് (708-642-1630), ത്രേസിയാമ്മ ചെന്നിക്കര (630-862-7867)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam