എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ 

JUNE 2, 2025, 9:18 PM

ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎ യുമായി ഭാര്യയും ഭർത്താവും പിടിയിൽ. 13 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

ഓപ്പറേഷൻ ഡീ ഹണ്ടിൻറെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റൻറ് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്.  സിയാ കെ (40) ഭാര്യ സഞ്ചുമോൾ (39) എന്നിവരാണ് പൊലീസിൻറെ പിടിയിലായത്. 

 സിയാ മാസങ്ങളായി കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുമുണ്ട്

vachakam
vachakam
vachakam

വിൽപ്പനയ്ക്കായി ദമ്പതികൾ ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരവും പൊലീസിന് ലഭിച്ചിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻറെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള  സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam