ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം; ആറ് പേർ പൊലീസ് കസ്റ്റഡിയിൽ 

JUNE 4, 2025, 8:47 AM

ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം. ജീവക്കാർക്ക് നേരെ  ആക്രമണം നടത്തിയ ആറ് പേർ പൊലീസ് കസ്റ്റഡിയിലായി എന്നാണ് ലഭിക്കുന്ന വിവരം. വർക്കല ബാർ ഹോട്ടലിലായിരുന്നു സംഭവം. 

മദ്യപിച്ച ശേഷം ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ആണ് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ വർക്കല പാപനാശം എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനെയും ആക്രമികൾ കയ്യേറ്റം ചെയ്തു. 

പൊലീസിനെ കയ്യേറ്റം ചെയ്തതോടെ മൂന്നുപേരെ പ്രദേശവാസികൾ തടഞ്ഞു. മറ്റു മൂന്നുപേർ രക്ഷപ്പെട്ടു. ഇവരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ചവറ സ്വദേശികളായ ആറ് യുവാക്കളാണ് പിടിയിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam