തൃശൂര്‍: പടിയൂരില്‍ അമ്മയും മകളും മരിച്ചത് ആത്മഹത്യയല്ല കൊലാപതകമാണെന്ന നിഗമനത്തില്‍ എത്തി പൊലീസ്. പടിയൂര്‍ സ്വദേശി മണി (74) , മകള്‍ രേഖ (43 ) എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം ഇരുവരെയും കഴുത്തു ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ് തിരയുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് എഴുതിയ കുറിപ്പും മൃതദേഹത്തിൽ നിന്നും കണ്ടെത്തി. കൊലപാതകം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണെന്നും പോലീസ് കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതോടെയാണ് മരണവിവരം നാട്ടുകാർ അറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
