അലാസ്ക തീരത്തിന് സമീപം ഇലക്ട്രിക് കാറുകൾ നിറഞ്ഞ കപ്പലിന് തീപിടിച്ചതായി റിപ്പോർട്ട്. അലാസ്കക്ക് 300 മൈൽ അകലെയുള്ള കടലിൽ "മോർണിംഗ് മൈഡാസ്" എന്ന കപ്പലിലിന് ആണ് തീപിടിച്ചത്. ഈ കപ്പലിൽ 3000 കാറുകളുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിൽ 800 ഓളം ഇലക്ട്രിക് കാറുകളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മെയ് 26ന് ചൈനയിലെ യാന്തായിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനം മെക്‌സിക്കോയിലേയ്ക്കുള്ള ലാസാരോ കാർഡേനാസ് തുറമുഖം ആയിരുന്നു എന്നാണ് കപ്പൽ മാനേജ്മെന്റ് കമ്പനി വ്യക്തമാക്കുന്നത്.
തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനാൽ കപ്പൽ ഉപേക്ഷിക്കേണ്ടി വന്ന എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ജീവക്കാർ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. കപ്പലിൽ നിന്നും 22 ജീവനക്കാരെ ആണ് രക്ഷപ്പെടുത്തിയത്.
അതേസമയം മുൻകാലങ്ങളിലും ഇലക്ട്രിക് കാറുകൾ കയറ്റിയ കപ്പലുകളിൽ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങൾ EV കപ്പലുകളിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്