മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ് കോൺഗ്രസ്

JULY 6, 2026, 8:11 PM

കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ് കോൺഗ്രസ്. 

അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് മൂന്ന് പേർ രാജിവച്ചത് ഒഴിച്ചാൽ അനർഹർ ഇപ്പോഴും തുടരുന്നുവെന്നാണ് ലോയേഴ്സ് കോൺ​ഗ്രസിൻ്റെ ആരോപണം. ലോയേഴ്സ് കോൺഗ്രസിൻ്റെ അഭിഭാഷകർ ഇപ്പോഴും പുറത്ത് നിൽക്കുന്നുവെന്നും പരാതിയുണ്ട്.

തങ്ങളുടെ ആവശ്യം നേരിൽ കണ്ട് അറിയിച്ചപ്പോൾ മൈൻഡ് ചെയ്യുന്നില്ല എന്ന് പരസ്യമായി പറഞ്ഞുവെന്നും മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തിയത് ലോയേഴ്സ് കോൺഗ്രസിൻ്റെ ഏതാനും പ്രതിനിധികളെ മാത്രമാണെന്നുമാണ് പരാതി. 

vachakam
vachakam
vachakam

 പരാതി ഉയർന്ന നിയമനങ്ങൾ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പട്ടികയിൽ ഉൾപ്പെട്ട അനർഹരുടെ പേര് വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

ജില്ലാ അഭിഭാഷക നിയമനങ്ങളിലും ആശങ്കയുണ്ടെന്ന് ലോയേഴ്സ് കോൺ​ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലൂടെ നിയമനം നടത്തണം എന്ന ആവശ്യവും ലോയേഴ്സ് കോൺ​ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam