ബോംബ് നിര്‍മാണത്തിനിടെ കൈക്ക് പരിക്കേറ്റെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന്  കെ.കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ്  

APRIL 15, 2026, 8:56 PM

കോഴിക്കോട്: ബോംബ് നിര്‍മാണത്തിനിടെ തന്റെ കൈക്ക് പരിക്കേറ്റെന്ന രീതിയിലുള്ള സിപിഎം പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ആര്‍എംപി നേതാവും കെ.കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ആര്‍.റിജു. 

ബോംബ് നിര്‍മാണത്തിനിടെ കൈക്ക് പരിക്കേറ്റെന്നാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നും കള്ളം പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്നും റിജു കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരായി വ്യാപകമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പടക്കം പൊട്ടിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്നും റിജു ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തി. 

vachakam
vachakam
vachakam

   വടകരയില്‍ ബോംബ് നിര്‍മാണത്തിനിടെ കെ.കെ രമയുടെ പിഎ റിജുവിന്റെ കൈപ്പത്തി അറ്റുവീണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ബുധനാഴ്ച രാവിലെ മുതലാണ് വ്യാപകമായത്. സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജയിന്‍രാജ് അടക്കമുള്ളവരാണ് പ്രചാരണം കൊഴുപ്പിച്ചത്.

എന്നാല്‍, വിഷു ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി വീട്ടില്‍ പടക്കം പൊട്ടിക്കുന്നതിനിടെ ചെറിയ അപകടം പറ്റി കൈക്ക് പരിക്കേറ്റതെന്നാണ് റിജുവിന്റെ വിശദീകരണം.   


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam