അരിസോണയിൽ ചൂടുകാറിൽ കുടുങ്ങി അഞ്ച് വയസുകാരനു ദാരുണാന്ത്യം മാതാപിതാക്കൾ അറസ്റ്റിൽ

SEPTEMBER 17, 2026, 1:44 AM

അരിസോണ: അരിസോണയിൽ സെപ്തംബർ 15 ഞായറാഴ്ച മാമോദീസ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധയെ തുടർന്ന് അഞ്ച് വയസുകാരൻ കാറിനുള്ളിൽ ചൂടേറ്റ് മരിച്ചു. തിയോ സാബോ എന്ന കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്.

അഞ്ച് വയസുകാരനായ തിയോയെ മാതാപിതാക്കൾ മണിക്കൂറുകളോളം കാറിനുള്ളിൽ മറന്നുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തിറക്കുന്നത് ആരാണെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തെറ്റിധാരണയാണ് ദുരന്തത്തിന് കാരണമായതെന്ന് മാതാപിതാക്കളായ മിഹൈൽ സാബോയും അങ്ക സാബോയും പോലീസിനോട് പറഞ്ഞു.

അന്നേ ദിവസം പ്രദേശത്ത് 103 ഡിഗ്രി ഫാരൻഹെയ്‌റ്റോളം ചൂട് അനുഭവപ്പെട്ടിരുന്നു.
കുട്ടിയെ കാറിൽ നിന്ന് പുറത്തെടുക്കാൻ 14 വയസുകാരനായ മൂത്ത മകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ തന്നോട് ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൗമാരക്കാരൻ കോടതിയെ അറിയിച്ചു.

vachakam
vachakam
vachakam

സംഭവത്തിൽ നരഹത്യ, കുട്ടികളെ ദ്രോഹിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവർക്കും 150,000 ഡോളർ ജാമ്യത്തുക വിധിക്കുകയും പരസ്പരം ബന്ധപ്പെടരുതെന്ന് ഉത്തരവിടുകയും ചെയ്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam