തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്വർണവില ഗ്രാമിന് 13770 രൂപയായി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച രാവിലെ സ്വർണവില കുറഞ്ഞത്.
ഇതോടെ ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെ സ്വർണവില ഗ്രാമിന് 13710 രൂപയും പവന് 1,09,680 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 50 രൂപ കുറഞ്ഞു. ഗ്രാമിന് 11,265 രൂപയും പവന് 90,120 രൂപയുമാണ് ബുധനാഴ്ച രാവിലെയുള്ള വില. 14 സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 8775 രൂപയായി. പവന് 70,200 രൂപയും. 9 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച രാവിലെ 9 കാരറ്റ് സ്വർണത്തിന് 5660 രൂപയാണ് വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
