സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്

OCTOBER 7, 2026, 1:15 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

vachakam
vachakam
vachakam

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam