തിരുവനന്തപുരം: ഓണം ബമ്പര്‍ 30 കോടി അടിച്ച ഭാഗ്യശാലി ടിക്കറ്റ് നല്‍കി പണം കൈപ്പറ്റി. കണ്ണൂരിലെ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിഎല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത്.
ഭാഗ്യശാലി പേര് വെളിപ്പെടുത്താത്തതിനാല്‍ ലോട്ടറി വകുപ്പിനും പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്.
നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാര്‍ഹന് ലഭിച്ചത്. 10 ശതമാനമാണ് ഏജന്റിനുള്ള കമ്മിഷന്‍.
30 ശതമാനം ആദായനികുതിയായും 25 സര്‍ചാര്‍ജായും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായും ഈടാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
