പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിനിധികൾ. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും ഒളിച്ചോടാൻ സെക്രട്ടറിക്ക് കഴിയില്ലെന്ന് വിമർശനം ഉയർന്നു.
എം.വി. ഗോവിന്ദനെതിരായ നടപടി ശാസനയിൽ ഒതുക്കിയതിനെ പ്രതിനിധികൾ രൂക്ഷഭാഷയിൽ വിമർശിച്ചു. ശാസന പോരെന്നും കൂടുതൽ നടപടികൾക്ക് സമയം വൈകിയിട്ടില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി സർക്കാർ സാധാരണക്കാരനെ മറന്നെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കോടിയേരിയുടെ മകനും പിണറായിയുടെ മകൾക്കും പാർട്ടിയിൽ രണ്ട് നീതിയെന്നും വിമർശനമുയർന്നു. എം.എം. മണിക്ക് സീറ്റ് നിഷേധിച്ചത് ഇടുക്കിയിൽ തിരിച്ചടിയായെന്നും ജില്ല സെക്രട്ടറിക്ക് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധമെന്നും ആരോപണമുണ്ടായി. പിണറായി പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് 'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞത് തിരിച്ചടിയായി എന്നും പ്രതിനിധികൾ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടി ഉണ്ടാക്കി. ശബരിമല സ്വർണക്കൊള്ള കേസ് പ്രതി എ. പത്മകുമാറിനെതിരെ നേരത്തെ കടുത്ത നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും അഭിപ്രായം ഉയർന്നു. അതേസമയം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിനെ പരിഗണിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
