നടിയും 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന.
കേരള ഘടകം കോർഡിനേറ്റർ മുഖേന തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ്‌യുമായി കൂടിക്കാഴ്ചയ്ക്ക് നടി അനുമതി തേടിയെന്ന സ്ഥിരീകരിക്കാത്ത വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി സംസ്ഥാന കോർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ നൽകിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.
അടുത്ത ആഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ശ്വേത, പങ്കാളി ശ്രീവത്സൻ മേനോൻ, ശ്വേതയുടെ അഭിഭാഷകൻ ഫിറോസ് ദേശികൻ എന്നിവർക്ക് വിജയ്‌യുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയാണ് സതീഷ് കത്ത് നൽകിയിരിക്കുന്നത്.
ശ്വേതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിജയ് അനുമതി നൽകിയിരുന്നുവെന്നാണ് ഫിറോസ് ദേശികൻ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
