ദില്ലി: ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്നും ഇന്ത്യയിൽ ഒളിംപിക്സ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി അധികാരത്തിലിരുന്നതിൻ്റെ 25 ാം വാർഷികാഘോഷമായ വികസിത് ഭാരത് സങ്കൽപ് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 വർഷം ഭരണരംഗത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല , രാജ്യത്തെ ജനങ്ങൾക്ക് നന്ദി. വോട്ട് ബാങ്ക് രാഷ്ട്രീയം താൻ കളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇത്തരമൊരു നാഴികകല്ല് പിന്നിടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2001 ഒക്ടോബര്‍ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി അധികാരമേല്‍ക്കുന്നത്. 2012 വരെ മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്ന മോദി, 2014 മുതല്‍ പ്രധാനമന്ത്രിയായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രി പദത്തില്‍ തുടരുന്നത്.
ഇന്ത്യയിൽ ഒളിംപിക്സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും. ഇതിനായുള്ള പദ്ധതികൾ നടപ്പാക്കുകയാണ്. ആഗോള ഉൽപ്പാദന ഹബ് ആക്കി ഇന്ത്യയെ മാറ്റും. സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചതാണ് തൻ്റെ രാഷ്ട്രീയ റിപ്പോർട്ട് കാർഡ്. തനിക്ക് നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് വരാമായിരുന്നു, അത് പ്രലോഭിപ്പിച്ചിട്ടില്ല. എന്തൊക്കെ ഉത്തരവാദിത്വങ്ങൾ തന്നിലേക്ക് വന്നോ, അതൊക്കെ താൻ പൂർത്തിയാക്കി.
സ്വാർത്ഥതയില്ലാത്ത പ്രവർത്തി മാത്രമാണ് തൻ്റെ ലക്ഷ്യം, പ്രവർത്തിയാണ് മതം. രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നത് വോട്ടിൻ്റെ പേരിൽ സമൂഹത്തെ വിഭജിക്കുന്നതാണ്. നാട്ടിൽ കറണ്ടില്ലെങ്കിൽ അത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക, എല്ലാവരെയുമാണ് ബാധിക്കുന്നത്. അതിന് പരിഹാരം കാണാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
