ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ (IAF) 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് നിയമിതനായി. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് (എ. പി. സിങ്) വിരമിക്കുന്നതിനെ തുടർന്ന്, 2026 ഒക്ടോബർ 31-ന് അദ്ദേഹം എയർ ചീഫ് മാർഷൽ പദവിയിൽ ചുമതലയേൽക്കും. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. കാർഗിൽ യുദ്ധകാലത്തെ 'ഓപ്പറേഷൻ സഫേദ് സാഗർ', 'ഓപ്പറേഷൻ രക്ഷക്', 'ഓപ്പറേഷൻ സിന്ദൂർ' എന്നീ പ്രമുഖ സൈനിക ദൗത്യങ്ങളുടെ ഭാഗമായിരുന്നു.
നിലവിൽ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അശുതോഷ് ദീക്ഷിത്, ചുമതലയേൽക്കുന്നതോടെ 'എയർ ചീഫ് മാർഷൽ' പദവിയിലേക്ക് ഉയരും. 3,500-ലധികം മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്തുള്ള പൈലറ്റാണ് അദ്ദേഹം.
1986 ഡിസംബറിൽ വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്ത അദ്ദേഹം മിറാഷ്-2000, മിഗ്, ജാഗ്വാർ, തേജസ് ഉൾപ്പെടെയുള്ള പോർവിമാനങ്ങൾ പറത്തിയിട്ടുണ്ട്.
മികച്ച സേവനത്തിന് പരമ വിശിഷ്ട സേവാ മെഡൽ (2026), അതി വിശിഷ്ട സേവാ മെഡൽ (2023), വിശിഷ്ട സേവാ മെഡൽ (2011), വായുസേനാ മെഡൽ (2006) എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
