അബ്കാരി കേസ്; ആന്റോ അ​ഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

OCTOBER 7, 2026, 2:25 AM

കല്‍പറ്റ: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യ മാതാവ് ലില്ലി ജോസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. 

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽനിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്.നിലവിൽ കേസിൽ പ്രതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൽപ്പറ്റ സെഷൻസ് കോടതിയുടെ നടപടി.

പ്രതി ചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയ ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്ന് കോടതി നിർദേശിച്ചു.

vachakam
vachakam
vachakam

 ഈ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും മുൻപ് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. ബാങ്ക് ജപ്തി നടപടികൾക്ക് ശേഷമാണ് വീട് അവർക്ക് നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.    

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam