നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 5 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു; രണ്ടുവയസ്സുകാരനായ സഹോദരനെ രക്ഷപെടുത്തി 12കാരൻ

JULY 23, 2026, 1:12 AM

വാഷിംഗ്ടൺ: പിതാവ് വീട്ടിനുള്ളിലേക്ക് കയറിയ സമയം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വാഷിംഗ്ടണിലെ ടംവാട്ടറിന് സമീപം ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്.

മൂന്ന് മക്കളുമായി പുറത്തേക്ക് പോകാനിറങ്ങിയ പിതാവ്, കാറിന്റെ എഞ്ചിൻ പ്രവർത്തിപ്പിച്ച ശേഷം ചെറിയൊരു ആവശ്യത്തിനായി വീട്ടിനുള്ളിലേക്ക് പോയ സമയത്താണ് വാഹനത്തിനുള്ളിൽ പുക ഉയർന്നത്.

കാറിലുണ്ടായിരുന്ന 12കാരൻ ഉടൻ തന്നെ 2 വയസ്സുള്ള സഹോദരനെ വണ്ടിയിൽ നിന്ന് പുറത്തിറക്കി പിതാവിനെ വിവരമറിയിക്കാൻ ഓടി. എന്നാൽ ഇവർ തിരിച്ചെത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു.

vachakam
vachakam
vachakam

പിതാവും അയൽവാസികളും ചേർന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷാപ്രവർത്തനത്തിനിടെ പിതാവിനടക്കം ചിലർക്ക് പൊള്ളലേറ്റു. സംഭവത്തിൽ പോലീസും ഫയർഫോഴ്‌സും എ.ടി.എഫ് ഏജൻസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam