തിരുവനന്തപുരം: കേരള സർവകലാശാലയിൽ നടന്ന എം.എ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയ സംഭവത്തിൽ കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീനിന് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വി.സി അറിയിച്ചിട്ടുണ്ട്.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററിയിലെ 'ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ' എന്ന വിഷയത്തിന്റെ ചോദ്യപേപ്പറിലാണ് ക്രമക്കേടുകൾ ഉയർന്നത്. ചോദ്യപേപ്പറിലെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ ആവർത്തിച്ചു ചോദിക്കുകയായിരുന്നു.
കൂടാതെ മറ്റ് നാല് ചോദ്യങ്ങൾ തമ്മിൽ വളരെ ചെറിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ചോദ്യപേപ്പർ പെട്ടെന്ന് തയ്യാറാക്കിയതെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
ചോദ്യപേപ്പറുകൾ പരിശോധിക്കാതെ അതേപടി പരീക്ഷയ്ക്ക് നൽകിയതാണ് തകരാറിന് കാരണമായത്. സർവകലാശാല പരീക്ഷകളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം വീഴ്ചകൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
