ഫൊക്കാനാ സാരഥികൾ പുത്തൻ ഉണർവിൽ, പ്രവർത്തന പരിപാടികൾക്ക് പ്രൗഢഗംഭീരമായ തുടക്കം

SEPTEMBER 24, 2026, 11:52 PM

ന്യൂയോർക്ക്: സാമൂഹിക ഐക്യത്തെ  ബലപ്പെടുത്തുന്നതിനാണ് ഫൊക്കാനാ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവിച്ചു. പാഴ് വാക്കുകൾ ഒഴിവാക്കുന്നതിന്റെയും ബന്ധങ്ങൾ ബലപ്പെടുത്തുന്നതിന്റെയും വസന്തകാലം പൂർവാധിക ശോഭയോടെ ഫൊക്കാനയിൽ ആരംഭിച്ചു കഴിഞ്ഞു.

2026 മുതലുള്ള രണ്ടു വർഷങ്ങളിൽ ഈ തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് വേദിയൊരുക്കുക എന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പ്രവർത്തങ്ങളുടെ ഉദ്ഘാടനദീപം തെളിച്ചുകൊണ്ട് പറഞ്ഞു. 42 ഇന കർമ്മപദ്ധതിയുമായി വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുമെന്നും പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ന്യൂയോർക്കിലെ റോക്ക്‌ലാൻഡ് കൗണ്ടിയിലെ ക്‌നാനായ സെന്ററിൽ വെച്ചാണ് പ്രൗഢഗംഭീരമായ പ്രവർത്തനോൽഘാടനം നടന്നത്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫൊക്കാന നേതാക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam


ചെണ്ടമേളത്തിൽ ഗിന്നസ് റെക്കോർഡ് നേടിയ ചെണ്ടവിദ്വാൻ ജോയ്‌സ് വെട്ടത്തിന്റെ നേതൃത്വത്തിൽ മുപ്പതിലധികം ഗിന്നസ് കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.

മേരിക്കുട്ടി മൈക്കിളിന്റെ പ്രാർത്ഥനാഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അമേരിക്കൻ ദേശീയ ഗാനത്തെ തുടർന്ന് ഇന്ത്യൻ ദേശീയ ഗാനം ജെസ്സി ആന്റോ ആലപിച്ചു. ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പ, റവ. ബ്രിജിത് ജോൺ കോശി, ഫാ. ഷിബു ഡാനിയേൽ, ഫാ. മാത്യു തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ഡോ. രാജു വർഗീസ്  പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

vachakam
vachakam
vachakam

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് നായരും ട്രഷറർ ആന്റോ വർക്കിയും തുടർന്ന് ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പ, സജിമോൻ ആന്റണി, ഡോ. ആനീ പോൾ, ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, പോൾ കറുകപ്പള്ളിൽ എന്നിവരും  തിരിനാളം തെളിച്ചു.


കൺവെൻഷനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി.

vachakam
vachakam
vachakam

ഇതിനായി പതിനഞ്ചിലധികം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ പദ്ധതികൾ നടപ്പാക്കുന്നതിനായി ഓരോ കമ്മിറ്റിക്കും വ്യക്തമായ ഉത്തരവാദിത്വങ്ങളും പ്രവർത്തനലക്ഷ്യങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്ബർ, മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ,  ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, മുൻ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരും പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.


ഫൊക്കാന കേരള കൺവെൻഷൻ കോ-ഓർഡിനേറ്റർ കൂടിയായ മുൻ ഫൊക്കാനാ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള കൺവൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുകയും, പുതിയ ഭരണ സമിതിക്കു ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, ട്രസ്റ്റീ ബോർഡ് ചെയർ സുനിൽ ട്രൈസ്റ്റാർ, മുതിരന്ന പത്രപ്രവർത്തകരായ ജോർജ് ജോസഫ്, ജോർജ് തുമ്പയിൽ, ജോസ് കാടാപ്പുറം, ഷിജോ പൗലോസ്, ഫൊക്കാന ഭാരവാഹികളായിരുന്ന ജോയ് ഇട്ടൻ, ടെറൻസൺ തോമസ് തുടങ്ങി ഫൊക്കാനയുടെ മുതിർന്ന നേതാക്കളും, മുൻ ഭാരവാഹികളും ഉൾപ്പടെ,  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

ഫൊക്കാനയുടെ 42 ഇന കർമ്മ പരിപാടികൾ നടപ്പിലാക്കുവാനായി 15 ഉപസമിതികൾ രൂപീകരിച്ചു സമ്മേളനത്തിൽ അവതരിപ്പിച്ചു. സോണി അമ്പൂക്കൻ സമിതികളെ അവതരിപ്പിക്കുകയും, വിവിധ കമ്മിറ്റികളെ പ്രതിനിധീ കരിച്ച് അജു എബ്രഹാം, ചെറിയാൻ പെരുമാൾ, ജിൻസ് ജോസഫ്, ആന്റണി മാത്യു, മേരി ഫിലിപ്പ്, ഉഷ ജോർജ്, സുജ ജോസ്, ജോർജ് നടവയൽ, മിലി ഫിലിപ്പ്, ലിജോ ജോൺ, ആദർശ് രവീന്ദ്രൻ ബെന്നി നെച്ഛൂർ, എന്നിവർ  പ്രവർത്തന മേഖലക ളും അവതരിപ്പിച്ചു.


പ്രശസ്ത നർത്തകിയും നാട്യഗുരുവുമായ ബിന്ധ്യ ശബരിനാഥിന്റെ നേതൃത്വത്തിൽ മയൂര സ്‌കൂൾ ഓഫ് ആർട്‌സ് അവതരിപ്പിച്ച നൃത്തശിൽപം ശ്രദ്ധേയമായി.

നാട്യമുദ്ര സ്‌കൂൾ ഓഫ് ഡാൻസ് ഗുരു ലിസ ജോസഫിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മോഹിനിയാട്ടവും സദസ്സിൽ കേരളീയ ഗൃഹാതുരത ഉണർത്തി.

സ്വാസ്തിക സ്‌കൂൾ ഓഫ് ഡാൻസിലെ കലാകാരികളുടെ പ്രകടനവും ശ്രദ്ധേയമായി. പ്രേം കൃഷ്ണ, രാജു ജോയി എന്നിവർ  അവതരിപ്പിച്ച ഗാനങ്ങളും സദസ്സിന്റെ പ്രശംസ നേടി.


ഫിലിപ്പോസ് ഫിലിപ്പ് ( ഫൊക്കാനാ പ്രസിഡന്റ്), സന്തോഷ് നായർ (ജനറൽ സെക്രട്ടറി), ആന്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) , ജോസ്സി ജെ. കാരക്കാട്ട് (വൈസ് പ്രസിഡന്റ്), സോണി തോമസ് അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മറിയ ജോസഫ് (അഡീഷണൽ അസോസിയേറ്റ് ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ), നാഷണൽ കമ്മിറ്റി അംഗങ്ങളായ അജു എബ്രഹാം, അനിൽകുമാർ ദാമോദരൻപിള്ള, ആന്റണി മാത്യു, ആദർശ് രവീന്ദ്രൻ, ബിജോ വിതയത്തിൽ, ചെറിയാൻ പെരുമാൾ, ജോർജ് നടവയൽ, ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, റോണി വർഗീസ്, ഷൈമി ജേക്കബ്, ശിവ തഷ്ണാത്, സുജ ജോസ്, സുഷമ പ്രവീൺ, റെജി വർഗീസ്, ബിജു ജോർജ്, ഷിബു ജോൺ, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ഫോബി പോൾ ചിറ്റിശ്ശേരി, ഉഷ ജോർജ്, അഭിലാഷ് പുലിക്കത്തോടി, എബ്രഹാം പോത്തൻ, അജിത് ചാണ്ടി, സ്റ്റാൻലി എത്തൂനിക്കൽ, ലോണ ബാബു, രാജീവ് വി കുമാരൻ, ജോൺസൺ കരിക്കൽ, റെജി വി കുര്യൻ, ഗീത.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam