ബിജെപി ചെലവഴിച്ചത് 529.39 കോടി!  കേരളം അടക്കം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാർട്ടി ചെലവുകൾ പുറത്ത്

SEPTEMBER 24, 2026, 10:38 PM

ഡൽഹി : അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രചാരണച്ചെലവുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. കണക്കുകൾ പ്രകാരം ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത്. 

പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി ബി.ജെ.പി ആകെ 529.39 കോടി രൂപ ചെലവാക്കിയപ്പോൾ, കോൺഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 249 കോടി രൂപയാണ് ചെലവഴിച്ചത്. സി.പി.എം ആകെ 39 കോടി രൂപയുടെ ചെലവ് കണക്കുകളും സമർപ്പിച്ചു.   

ബി.ജെ.പിയുടെ ആകെ ചെലവിന്റെ പകുതിയിലധികവും പശ്ചിമ ബംഗാളിലാണ് ഉപയോഗിച്ചത്. ബംഗാളിൽ മാത്രം 287 കോടി രൂപ ബി.ജെ.പി ചെലവിട്ടപ്പോൾ കോൺഗ്രസ് 42 കോടിയും സി.പി.എം 8 കോടി രൂപയുമാണ് ചെലവഴിച്ചത്. 

vachakam
vachakam
vachakam

മറ്റ് സംസ്ഥാനങ്ങളിൽ ബി.ജെ.പി അസമിൽ 96 കോടിയും തമിഴ്നാട്ടിൽ 52 കോടിയും പുതുച്ചേരിയിൽ 12 കോടി രൂപയും ചെലവാക്കി. എന്നാൽ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) ഇതുവരെ തങ്ങളുടെ അന്തിമ ചെലവ് വിവരങ്ങൾ കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടില്ല.   

കേരളത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ബി.ജെ.പിയേക്കാൾ കൂടുതൽ തുക കോൺഗ്രസ് ചെലവഴിച്ചതായി കാണാം. കോൺഗ്രസ് കേരളത്തിൽ 105 കോടി രൂപ ചെലവിട്ടപ്പോൾ ബി.ജെ.പി 83 കോടി രൂപയും സി.പി.എം 29 കോടി രൂപയുമാണ് ചെലവഴിച്ചതായി കമ്മീഷനെ അറിയിച്ചത്. സ്ഥാനാർത്ഥികളുടെ ചെലവുകളും പാർട്ടി ആസ്ഥാനത്ത് നിന്നുള്ള പൊതു പ്രചാരണച്ചെലവുകളും ഉൾപ്പെടുത്തിയാണ് പാർട്ടികൾ ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam