കൊച്ചി: സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,010 രൂപയായി ഉയർന്നു.
പവന് 120 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 1,12,080 രൂപയായാണ് ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും നേരിയ വർധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,510 രൂപയായി ഉയർന്നു. പവന്റേത് 92,080 രൂപയായും കൂടി.
കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണത്തിന് പവന് 1120 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,11,960 രൂപയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഇന്ന് നേരിയ കയറ്റത്തിനുള്ള പ്രവണത കാണിച്ചിരിക്കുന്നത്. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
