കേരളീയം 2026'; ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരള ദിനാഘോഷം നവംബർ 8ന് ഫിലഡൽഫിയയിൽ

OCTOBER 15, 2026, 12:41 PM

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കേരളീയം 2026' കേരള ദിനാഘോഷം നവംബർ 8ന് ഫിലഡൽഫിയയിൽ നടക്കും. നവംബർ 8ന് വൈകിട്ട് 4 മണിക്ക് അസൻഷൻ മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് (10197 Northeast Avenue, Philadelphia, PA 19116-se Ascension Mar Thoma Church Auditorium) വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ കേരളപ്പിറവി ദിനാഘോഷം പ്രവാസിമലയാളികൾ ആഘോഷമാക്കും. കേരളീയ സംസ്‌കാരവും പാരമ്പര്യവും പ്രവാസി മലയാളികളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം, കുടിയേറ്റം, സീനിയർ കെയർ, റിട്ടയർമെന്റ് തുടങ്ങിയ പ്രവാസി സമൂഹം നിലവിൽ നേരിടുന്ന പ്രധാന വിഷയങ്ങളിൽ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

24 ന്യൂസ് അസോഷ്യേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് ആണ് പരിപാടിയുടെ മുഖ്യാതിഥി. മാധ്യമരംഗത്ത് പ്രശംസനീയമായ പ്രവർത്തന പരിചയമുള്ള വി. അരവിന്ദിന്റെ സാന്നിധ്യം പരിപാടി കൂടുതൽ ശ്രദ്ധേയമാക്കും. ഫിലഡൽഫിയയിലെ പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി റിക്കി പല്ലഡിനോ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ തീർക്കാനും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അവസരമുണ്ടാകും. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവാദം ഒരുക്കിയിരിക്കുന്നത്.

പരിപാടിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് 'Senior Care & Retirement - Key Precautions & Insights' എന്ന പ്രത്യേക സെമിനാറാണ്. സീനിയർ കെയർ, ഇൻഡിപെൻഡന്റ് ലിവിംഗ്, റിട്ടയർമെന്റ് മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. പ്രായമായ മാതാപിതാക്കളുടെ പരിചരണം, സ്വതന്ത്ര ജീവിതത്തിനുള്ള സൗകര്യങ്ങൾ, റിട്ടയർമെന്റിന് മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിൽ നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും വിദഗ്ധരിൽ നിന്ന് മറുപടി നേടാനും അവസരമുണ്ടാകും. പ്രവാസി മലയാളി കുടുംബങ്ങൾക്ക് ഏറെ പ്രസക്തമായ വിഷയമായതിനാൽ സെമിനാർ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

vachakam
vachakam
vachakam

അറിവും സംവാദവും മാത്രമല്ല, കേരളത്തിന്റെ തനത് കലാസാംസ്‌കാരിക പൈതൃകവും പരിപാടിയിൽ നിറയും. ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾ കേരളീയം 2026ന്റെ സാംസ്‌കാരിക സായാഹ്നത്തിന് മാറ്റുകൂട്ടും.

കേരളത്തിന്റെ തനിമയും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരുമിക്കുന്ന വേദിയായി പരിപാടിയെ ഒരുക്കുകയാണ് ട്രൈസ്റ്റേറ്റ് കേരള ഫോറം. കുടുംബസമേതം പങ്കെടുക്കാവുന്ന രീതിയിലാണ് കേരളീയം 2026 സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർക്കായി ഡിന്നറും ഒരുക്കിയിട്ടുണ്ട്.

പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ വിദഗ്ധരുമായി സംവദിക്കാനും പ്രമുഖ അതിഥികളെ നേരിൽ കാണാനും കേരളീയ കലാസാംസ്‌കാരിക പരിപാടികൾ ആസ്വദിക്കാനും അവസരമൊരുക്കുന്ന കേരളീയം 2026, ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന് അറിവിന്റെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും വേദിയാകുമെന്നതിൽ സംശയമില്ല.

vachakam
vachakam
vachakam

കേരളദിന ആഘോഷക്കമ്മിറ്റി ചെയർമാൻ തോമസ് പോളിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ലെനോ സ്‌കറിയ, ജോബി ജോർജ്, രാജൻ സാമുവൽ, സുരേഷ് നായർ, ജീമോൻ ജോർജ്, ബിനു മാത്യു, റോണി വർഗീസ് എന്നിവർക്കൊപ്പം വിൻസന്റ് ഇമ്മാനുവൽ, ജോർജ് ഓലിക്കൽ, അലക്‌സ് തോമസ്, സുധ കർത്ത, അഭിലാഷ് ജോൺ, ഫിലിപ്പോസ് ചെറിയാൻ, ആഷ അഗസ്റ്റ്യൻ, ബിനു മാത്യു, സുമോദ് നെല്ലിക്കാല, സാജൻ വർഗീസ്, ദിലീപ് ജോർജ്, ജോൺ പണിക്കർ എന്നിവരുടെയും സംഘാടന മികവിൽ കേരളപ്പിറവി ദിനാഘോഷത്തിനറെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

ആഷാ മാത്യു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam