കരിമണല്‍ കര്‍ത്താ കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ: സന്ദീപ് വാര്യർ

SEPTEMBER 25, 2026, 12:51 AM

തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ രേഖകളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകളാണ് ഷോൺ ജോർജ്ജ്   പുറത്തുവിട്ടത്. എന്നാൽ പുറത്തുവിട്ട രേഖകളിൽ ഉള്ളത് ബിജെപി നേതാവ് വി. മുരളീധരന്റെ പേരല്ല, കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ പേരാണ് ഉള്ളതെന്ന് ജനപക്ഷം നേതാവും മാസപ്പടി കേസിലെ ഹർജിക്കാരനുമായ ഷോൺ ജോർജ് പറഞ്ഞിരുന്നു. കർത്തയുടെ രേഖകൾ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സക്കറിയയിൽ നിന്നാണ് വാട്സ്ആപ്പിലൂടെ ലഭിച്ചതെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.രേഖകളിൽ പരാമർശിച്ചിരിക്കുന്നത് കെ. മുരളീധരന്റെ പേരാണെന്നും അദ്ദേഹം വ്യക്തമാക്കി.  ബിജെപി നേതാക്കൾക്ക് ഇത്തരം കമ്പനികൾക്ക് അനുകൂലമായി ഇടപെടാൻ കഴിയുന്ന തരത്തിലുള്ള അധികാരസ്ഥാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു. 

എന്നാൽ ഇതിന് മറുപടിയെന്നോണം രം​ഗത്ത് വന്നിരിക്കുകയാണ്  സന്ദീപ് വാര്യര്‍ എംഎല്‍എ. കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളതെന്നും എന്നാല്‍ കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

vachakam
vachakam
vachakam

കേരളത്തിലെ ബിജെപിയില്‍ മുരളീധരന്‍ ഒരാള്‍ മാത്രമല്ല ഉള്ളത്. എന്നാല്‍ കരിമണല്‍ കര്‍ത്താ കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ. ഇതര നേതാക്കള്‍ക്ക് ലഭിച്ച പാര്‍ട്ടി ഫണ്ടുകള്‍ ഒക്കെ അതാത് പാര്‍ട്ടികളില്‍ എത്തി. എന്നാല്‍ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത്. എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച ഡയറിയുടെ പൂര്‍ണ്ണഭാഗം റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തായത്. രണ്ട് ഭാഗങ്ങളിലായാണ് വി മുരളീധരൻ്റെ പേര് പരാമർശിക്കുന്നത്. ആദ്യത്തെ ഭാഗത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വി മുളീധരൻ്റെ പേര് കൂടാതെ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും പേരും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസിന് നേർക്ക് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയുമാണ് രേഖപ്പെടുത്തിയിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ്റെ പേരും ഡയറിയിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശൻ്റെ പേരിന് നേരെ എഴുതിയിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam