തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തിരുന്നു. റിപ്പോർട്ടർ ടിവി എംഡി ആൻറോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഈ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകി. കളമശ്ശേരി സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ.
കെപിസിസി വക്താവ് രാജു പി. നായർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് ആന്റോയ്ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ സൃഷ്ടിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് രാജു പി. നായർ നൽകിയ പരാതിയിലെ പ്രധാന ആരോപണം. ആന്റോ അഗസ്റ്റിന്റെ കൈവശം രണ്ട് യുവാക്കൾ കൈമാറിയതായി പറയുന്ന രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. രേഖകളുടെ ഉറവിടവും അവയുടെ ആധികാരികതയും അന്വേഷിക്കണമെന്നാണ് ആവശ്യമുണ്ട്.
വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മുഖ്യമന്ത്രി വി.ഡി.സതീശൻറെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുകയും മാനഹാനി വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പരാതിയിൽ രാജു പി. നായർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
