വൈദ്യുതി തടസ്സം; തൃശൂർ മെഡിക്കൽ കോളേജിൽ  ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

SEPTEMBER 25, 2026, 1:27 AM

തൃശൂർ: വൈദ്യുതി മുടങ്ങിയതോടെ തൃശൂർ മെഡിക്കൽ കോളേജിൽ  നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ അടക്കം നിർത്തിവെക്കാൻ നിർദേശം നൽകി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും. 

 ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകൾ വരെയാണ് ആശുപത്രിയിൽ നടക്കുക. ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂർ മെഡിക്കൽ കോളജ്. ഇലക്ടീവ് ശസ്ത്രക്രിയകളാണ് ഒഴിവാക്കിയത്.

മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. 

vachakam
vachakam
vachakam

അതേസമയം  സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പുണ്ടായിരുന്നില്ല. ആന്ധ്ര പ്രദേശ്, ഒഡീഷ്യ എന്നിവിടങ്ങളിൽ നിന്ന് 400 മെഗാവാട്ട് കിട്ടി. പവർ എക്സേഞ്ചിൽ നിന്ന് വൈദ്യുതി കുറഞ്ഞാലേ നിയന്ത്രണത്തിന് സാധ്യതയുള്ളൂവെന്ന് കെഎസ്ഇബി വൃത്തങ്ങൾ പറഞ്ഞു. അതേസമയം വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. വാട്ടർ അതോറിറ്റി പമ്പിങ്ങും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനവും പകലാക്കണം. എസി താപനില 25 ഡിഗ്രിയിൽ വയ്ക്കണം. അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു.



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam