ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി വർഷത്തിന്റെ (1976-2026) ഭാഗമായി നവംബർ 14 ശനിയാഴ്ച രാവിലെ 10:00 മണിക്ക് പ്രീനീഡ് പ്ലാനിംഗ് സെമിനാർ സംഘടിപ്പിക്കുന്നു. 'പ്ലാൻ എഹെഡ്, സേവ് മോർ' എന്ന സന്ദേശവുമായി നടത്തുന്ന ഈ സെമിനാറിൽ ശവസംസ്‌കാര ചടങ്ങുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് വഴി സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും, അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാനും, കുടുംബത്തിന് സമാധാനം നൽകാനും എങ്ങനെ സാധിക്കുമെന്ന് വിശദീകരിക്കും.
ഗാർലാന്റിലെ KAD/ICEC ഹാളിലാണ് (3821 Broadway Blvd, Suit 101, Garland, TX) പരിപാടി നടക്കുന്നത്. സെമിനാറിന്റെ ഭാഗമായി ജയ്‌നി ജോൺസന്റെ ചിത്രകലാ പ്രദർശനവും വിദ്യാഭ്യാസപരവും വിനോദപ്രദവുമായ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ യോഗത്തിൽ പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണവും നൽകുന്നുണ്ട്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഷിജു എബ്രഹാം (പ്രസിഡന്റ്), മഞ്ജിത്ത് കനിക്കര (സെക്രട്ടറി), മാത്യു നൈനാൻ (പ്രസിഡന്റ് IC&EC), തോമസ് എസ്സോ (സെക്രട്ടറി IC&EC), സുമിത് ജോൺ കോറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:സുമിത് ജോൺ കോറ (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡയറക്ടർ): 813-409-9050, ഷിജു എബ്രഹാം (പ്രസിഡന്റ്): 214-929-3570, മഞ്ജിത്ത് കനിക്കര (സെക്രട്ടറി): 972-679-8555
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
