മൃ​ഗശാല  ഇളമ്പ്രക്കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്   മടവൂർ ​ഗ്രാമപഞ്ചായത്ത്

SEPTEMBER 24, 2026, 11:48 PM

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃ​ഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മടവൂർ ​ഗ്രാമപഞ്ചായത്ത്. ദേശീയ സംസ്ഥാനപാതയുമായി അടുത്തുള്ള തിരക്ക് കുറഞ്ഞ മേഖലയെന്നും പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു. 

ഇളമ്പ്രകോട് സംരക്ഷിത വനമേഖല ബനാർഹട്ട മോഡലിൽ വികസിപ്പിക്കുന്നത് നേരത്തെ പരിഗണനയിൽ ഉണ്ടെന്നാണ് പഞ്ചായത്ത് വാദമുന്നയിക്കുന്നത്. ജഡായു പാറയിലേക്ക് പോകുന്ന വഴിയാണിത്. 

അതേസമയം തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മൃഗശാല മാറ്റുന്നതിനെ പ്രമുഖ വന്യജീവി സംരക്ഷകനും പത്മശ്രീ ജേതാവുമായ റോമുലസ് വിറ്റക്കർ വിമർശിച്ചു. സാമ്പത്തിക പാരിസ്ഥിതി വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് വിദഗ്ധരും എതിർപ്പ് പ്രകടിപ്പിക്കുന്നത്. മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നത് നല്ല ആശയമല്ലെന്നും പകരം കൂടുതൽ പണം ചെലവഴിച്ച് നിലവിലെ മൃഗശാലയെ രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു വിറ്റക്കറിൻറെ പ്രസ്താവന. മൃഗശാല മാറ്റവുമായി സർക്കാർ മുനോട്ട് പോവുകയാണെന്ന സൂചനകൾക്കിടെയാണ് വിമർശനവും ശക്തമാകുന്നത്. മുഖ്യമന്ത്രിയുടെ ആശയത്തിന് ഒരു ഭാഗത്ത് പിന്തുണ ലഭിക്കുമ്പോൾ മറുഭാഗത്ത് വി‌മർശനവും ഉയരുന്നുണ്ട്. നീക്കത്തിന് തിരുവനന്തപുരം മേയറുടെ ഉൾപ്പെടെ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam