വാഷിങ്ടൺ: വടക്കേ കലിഫോർണിയയിലെ ട്രിനിറ്റി കൗണ്ടിയിൽ വീടിനു പുറത്തുവെച്ച് ദമ്പതികൾക്ക് നേരെ കറുത്ത കരടിയുടെ ആക്രമണം.
റിട്രീറ്റ് സെന്റർ ഉടമകളായ ജെഫ് വിൽസൺ, മലോറി വിൽസൺ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഇവർക്ക് രക്ഷകയായി എത്തിയ 'കാസി' എന്ന ഫ്രഞ്ച് ബുൾഡോഗ് നായ പരുക്കേറ്റു ചത്തു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ നായ കുരച്ചതിനെ തുടർന്ന് പുറത്തിറക്കിയ ജെഫിനെ കരടി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഭാര്യ മലോറിയെയും കരടി ആക്രമിച്ചു.
ദമ്പതികളുടെ കയ്യിലുണ്ടായിരുന്ന പാരിയോ ഫർണിച്ചർ ഉപയോഗിച്ച് കരടിയെ അടിച്ചു തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും ഗുരുതര പരുക്കേറ്റത്.
ജെഫിന്റെ വാരിയെല്ലുകൾ ഒടിയുകയും ശരീരത്തിൽ മാന്തേറ്റ പാടുകൾ ഉണ്ടാവുകയും ചെയ്തു. മലോറിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ നായയെ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദമ്പതികളുടെ ചികിത്സയ്ക്കും മറ്റുമായി സുഹൃത്തുക്കൾ ഗോഫണ്ട്മീ വഴി ധനസഹായം സമാഹരിക്കുന്നുണ്ട്. കരടിയെ കണ്ടെത്തുന്നതുവരെ തങ്ങളുടെ ഗ്ലാംപിങ് റിട്രീറ്റ് ബിസിനസ്സ് താൽക്കാലികമായി നിർത്തിവെച്ചതായി ഉടമകൾ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
