കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം തോറ്റു തുന്നംപാടിയതിന് പിന്നാലെ നേതാക്കന്മാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പിണറായി വിജയനെതിരെ പല ജില്ലാഘടകങ്ങളിലും വിമർശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ എംവി ഗോവിന്ദനെയും അണികൾ വെറുതെ വിടുന്ന മട്ടില്ല!
സിപിഐഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമർശനമാണ് ഉണ്ടായത്. തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്നതാണ് നിലപാട് എന്നാണ് സെക്രട്ടറിയേറ്റിൽ നേതാക്കൾ ഉയർത്തിയ വിമർശനം. ഗോവിന്ദന്റെ പല പത്രസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വവും പയ്യന്നൂരിലെ ഫണ്ട് വിഷയവും ജില്ലയിലെ വോട്ടർമാർക്കിടയിലും ചർച്ചയായി. സർക്കാർ പദ്ധതികൾ ജനങ്ങൾക്കിടയിൽ ചർച്ചയായില്ല.
പയ്യന്നൂർ ഫണ്ട് തട്ടിപ്പ് തൃക്കരിപ്പൂർ തോൽവിയിൽ ഒരു ഘടകമായി. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായി. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദയെ രക്തസാക്ഷിയാക്കി. മഞ്ചേശ്വരത്ത് 20,000 സിപിഐഎം വോട്ടുകൾ മറിഞ്ഞതിൽ ഇടപെടലുണ്ടായെന്നും വിമർശനം ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
