സംഘർഷഭരിതമായി രാജ്യതലസ്ഥാനം:  നൂറ്റൻപതോളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി 

OCTOBER 16, 2026, 9:53 AM

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കണ്‍വീനര്‍ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

എന്നാൽ നിരവധി സിജെപി പ്രവർത്തകർ ദേശീയപതാകയുമേന്തി കൊണാട്ട് പ്ലേസ് ലക്ഷ്യമാക്കി നീങ്ങി. ഐസ നേതാവ് നേഹാ ബോറയെയും കൂട്ടാളികളെയും വഴിമധ്യേ   കസ്റ്റഡിയിലെടുത്തു. ഇടതുപക്ഷ നേതാക്കളും ആംആദ്മി പ്രവർത്തകരും കൊണാട്ട് പ്ലേസിലെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.  ഏഴുമണിയോടെ, പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ പോലീസ് ആഹ്വാനം ചെയ്തെങ്കിലും ഇതിനുവിസമ്മതിച്ച പ്രതിഷേധക്കാരെ പോലീസ് ബലമായി പിടിച്ചുമാറ്റി. 

കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ച്  നൂറ്റൻപതോളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജന്തര്‍മന്തറില്‍ ദേശീയപതാകയേന്തി സമരം ചെയ്തതിന് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനമാവശ്യപ്പെട്ടുമാണ് മാര്‍ച്ച്.  

vachakam
vachakam
vachakam

സി ജെ പിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടിയും ഇടത് സംഘടനകളും അണിനിരന്നതോടെ റോഡിൽ നൂറുകണക്കിന് ആളുകൾ ദേശീയ പതാകയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതാണ് ഒടുവിൽ വൻ സംഘർഷത്തിന് വഴിതുറന്നത്. തടസ്സങ്ങളും കസ്റ്റഡി നടപടികളും മറികടന്ന് വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരമധ്യത്തിൽ അരങ്ങേറിയത്. ഇന്നത്തെ സമരം അവസാനിപ്പിച്ചതായി അറിയിച്ച ഇടത് സംഘടനകൾ, നാളെയും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam