ഷിക്കാഗോ മലയാളി അസോസിയേഷൻ ചാരിറ്റി അവാർഡ് ജോൺസൻ കണ്ണൂക്കാടന്

SEPTEMBER 17, 2025, 12:15 AM

ഷിക്കാഗോ: ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി 2025-27 വർഷത്തെ പ്രവർത്തനമികവിന് ചാരിറ്റി ചെയർമാൻ ജോൺസൻ കണ്ണൂക്കാടന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.

ഇവിടെയും കേരളത്തിലുമായി നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ പുരസ്‌കാരം സമ്മാനിച്ചത്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 ഓണാഘോഷ സമ്മേളന വേദിയിൽ വെച്ച് മുഖ്യാതിഥി സിനിമ/സീരിയൽ താരം അർച്ചന സുശീലൻ പുരസ്‌കാരം സമ്മാനിച്ചു.

ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റായ ജോൺസൻ നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഷിക്കാഗോ മലയാളികൾക്ക് സുപരിചിതനും നിലവിൽ ഫോമാ സെൻട്രൽ റീജിയൻ പ്രസിഡന്റും ആണ്. 

vachakam
vachakam
vachakam

2025-27 കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതായി പുരസ്‌കാരം ഏറ്റു വാങ്ങിക്കൊണ്ട് ജോൺസൻ പറഞ്ഞു. വയനാട് ദുരന്ത ബാധിതർക്ക് സ്വപ്‌ന വീട് നിർമ്മാണം, തൃശൂർ ഓൾഡ് ഏജ് ഹോമിന് സഹായം, പഠനോപകരണ വിതരണം, സ്വയം തൊഴിൽ സഹായം, ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിൽ ചെയ്യാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

തുടർന്നും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ സഹകരണം ജോൺസൻ അഭ്യർത്ഥിച്ചു.

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam