ആലപ്പുഴ: യുവതി തീകൊളുത്തി മരിച്ചു. ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒളവപ്പറമ്പിൽ സൗമ്യ (35) ആണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന സൗമ്യ വാടക വീട്ടിലായിരുന്നു താമസം. ഇവിടെവച്ചാണ് തീകൊളുത്തി ജീവനൊടുക്കിയത്.
അതേസമയം മാതാപിതാക്കളും 12 വയസുകാരിയായ മകളും സൗമ്യയ്‌ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം എന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്