കാസർഗോഡ്: പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈനുദ്ദീനെയാണ് സസ്‌പെൻഡ് ചെയ്തത്.
വി.കെ. സൈനുദ്ദീൻ ഉൾപ്പടെ 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ പതിനാറുകാരനായ വിദ്യാർത്ഥിയെ പരിചയപ്പെട്ടത്.
ആറ് പേരെയാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എ.ഇ.ഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആർപിഎഫ് റിട്ട. ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ.
മിക്ക പ്രതികളും ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്ക് വ്യാപിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്