ഡൽഹി: ഇന്ത്യയിൽ നിന്ന് ആദ്യമായി ഗ്രീസിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനിയായ ഇൻഡിഗോ. അടുത്ത വര്‍ഷം ജനുവരി മുതൽ ഇന്ത്യയിൽ നിന്ന് ഗ്രീസിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
എയര്‍ ബസ് എ321 എക്സ് എൽ ആര്‍ എന്ന പുതിയ വിമാനമാണ് ഇതിനായി ഉപയോഗിക്കുക. ഈ സാമ്പത്തിക വര്‍ഷം 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് വിമാന സര്‍വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
റെഗുലേറ്ററി അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പ്രതിവാരം ഇന്ത്യയിൽ നിന്ന് ഏഥൻസിലേയ്ക്ക് നേരിട്ട് 6 വിമാന സര്‍വീസുകളാണ് നടത്തുക. ഇക്കണോമി, ബിസിനസ് ക്ലാസുകളാണ് ഉണ്ടാകുക.
ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും സര്‍വീസ് നടത്താനാണ് ഇൻഡിഗോ ആലോചിക്കുന്നത്. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും മൂന്ന് വീതം നോൺ സ്റ്റോപ്പ് സര്‍വീസുകളാണ് പരിഗണനയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്